പശ്ചിമേഷ്യന്‍ യുദ്ധത്തിനിടെ ദുബായ് എയര്‍പോര്‍ട്ടിനു നേരെ 17 തവണ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടന്നതായി സിഇഒ പോള്‍ ഗ്രിഫിത്സ്. 111 തവണ ആക്രമണ ഭീഷണിയുമുണ്ടായി.

ദുബായ് എയര്‍പോര്‍ട്ടിനു നേരെ 17 തവണ മിസൈല്‍ ആക്രമണം; 111 തവണ ആക്രമണഭീഷണിയുണ്ടായതായും എയര്‍പോര്‍ട്ട് സിഇഒ



ദുബായ്: പശ്ചിമേഷ്യന്‍ യുദ്ധത്തിനിടെ ദുബായ് എയര്‍പോര്‍ട്ടിനു നേരെ 17 തവണ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടന്നതായി സിഇഒ പോള്‍ ഗ്രിഫിത്സ്. 111 തവണ ആക്രമണ ഭീഷണിയുമുണ്ടായി.

ആക്രമണങ്ങളില്‍ പരുക്കേറ്റവരെല്ലാം സുഖപ്പെട്ടതായും നാശനഷ്ടങ്ങള്‍ പരമാവധി കുറയ്ക്കാനായെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര മാധ്യമങ്ങളുടെ വാര്‍ത്താ സമ്മേളനത്തിലാണ് ദുബായ് എയര്‍പോര്‍ട്ട് സിഇഒ ഇക്കാര്യം പറഞ്ഞത്.