കണ്ണൂർ തയ്യിലിൽ വൻ കവർച്ച; വീടിൻറെ ലോക്കർ കുത്തിത്തുറന്ന് 22 പവൻ സ്വർണം കവർന്നു

കണ്ണൂർ തയ്യിലിൽ വൻ കവർച്ച; വീടിൻറെ ലോക്കർ കുത്തിത്തുറന്ന് 22 പവൻ സ്വർണം കവർന്നു



തലശ്ശേരി: കണ്ണൂർ തയ്യിലിൽ വീട്ടിൽ നിന്ന് 22 പവൻ സ്വർണം മോഷണം പോയി. തയ്യിൽ സ്വദേശി പ്രസന്നയുടെ വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടമായത്.

സംഭവത്തിൽ കണ്ണൂർ സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.മറ്റൊരു ആവശ്യത്തിനായി ലോക്കർ തുറന്ന് നോക്കിയപ്പോഴാണ് സ്വർണം നഷ്ടപ്പെട്ട വിവരം വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ലോക്കർ തകർക്കുകയോ ബലപ്രയോഗം നടത്തി തുറക്കുകയോ ചെയ്‌തതിൻറെ ലക്ഷണങ്ങളൊന്നും അവിടെയുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വീട്ടിലെ കാര്യങ്ങളും ലോക്കറിനെ കുറിച്ചും അറിയാവുന്നവരാകാം മോഷണത്തിന് പിന്നിലെന്നാണ് പൊലീസിൻറെയും വീട്ടുകാരുടെയും സംശയം. സംഭവത്തിൽ കണ്ണൂർ സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്