ബാങ്ക് ജീവനക്കാരുടെ പണിമുടക്കിനെ നേരിടാൻ നിർണായക നീക്കവുമായി കേന്ദ്ര ധനമന്ത്രാലയം. രാജ്യത്തെ എല്ലാ പൊതുമേഖല, പ്രാദേശിക ബാങ്കുകളും വരുന്ന ഞായറാഴ്ച (സെപ്റ്റംബർ 27) സാധാരണ പോലെ തുറന്നു പ്രവർത്തിക്കുമെന്ന് ധനമന്ത്രാലയം. ഇതിന് റിസർവ് ബാങ്കിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്. പൊതുജനങ്ങൾ‍ക്കുള്ള ബാങ്കിങ് സേവനങ്ങൾ മുടങ്ങാതിരിക്കാനാണ് നീക്കം. പണിമുടക്കിൽ നിന്ന് പിന്മാറണമെന്ന് സർക്കാരും ബാങ്ക് മാനേജ്മെന്റുകളും ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.


ശ്രദ്ധിക്കണം∙


-പണിമുടക്ക് മാസത്തിന്റെ അവസാനമായതിനാൽ ജീവനക്കാരുടെ ശമ്പളം, പെൻഷൻ എന്നിവയുടെ വിതരണത്തെയും ബാധിക്കാൻ സാധ്യതയുണ്ട്.


- ബാങ്കുകളുടെ ബിസിനസ് കറസ്പോണ്ടന്റുമാരുടെ സേവനം ഈ ദിവസങ്ങളിലും ഉപയോഗിക്കാവുന്നതാണ്