മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഞായറാഴ്ച കോഴിക്കോട്ടേക്ക്: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തും

കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെ കാണുന്നതിനായി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഞായറാഴ്ച കോഴിക്കോട്ടെത്തും. കാന്തപുരത്തിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചെത്തുന്ന അദ്ദേഹം കോഴിക്കോട് മർകസ് നോളജ് സിറ്റി സന്ദർശിക്കും.(Malaysian PM Anwar Ibrahim To Visit Kozhikode Markaz To Meet Kanthapuram)
ഏകദിന സൗഹൃദ സന്ദർശനത്തിനായി കരിപ്പൂർ വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിലെത്തുന്ന അൻവർ ഇബ്രാഹിമിന് ഊഷ്മളമായ സ്വീകരണം നൽകും. മർകസിലെ സന്ദർശനത്തിനും കാന്തപുരവുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കും ശേഷം അദ്ദേഹം മടവൂർ മഖാമിലും സന്ദർശനം നടത്തും. ഒരു ദിവസം കോഴിക്കോട്ട് തങ്ങുന്ന അദ്ദേഹം അടുത്ത ദിവസം മാലിദ്വീപിലേക്ക് തിരിക്കും.
