വൈദ്യുതി പ്രതിസന്ധി തമിഴ്നാട്ടിലും, മന്ത്രിക്കെതിരെ പ്രതിഷേധം, നാട്ടുകാർ റോഡ് ഉപരോധിച്ചു.
കേരളത്തിൽ വൈദ്യുതി പ്രതിസന്ധിയിൽ പ്രതിഷേധം ശക്തമാകുമ്പോൾ അയൽ സംസ്ഥാനത്തും പവർകട്ട് സ്ഥിതി മറ്റൊന്നല്ല. ടിവികെ നേതാവും മന്ത്രിയുയമായി കെ ജഗദീശ്വരിക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം. വിരുദുനഗർ രാജപാളയത്ത് വോട്ടർമാർക്ക് നന്ദി പറയാൻ എത്തിയപ്പോഴാണ് സംഭവം. വൈദ്യുതി മുടക്കം പതിവെന്ന് നാട്ടുകാർ പരാതിയുമായെത്തിത്. മന്ത്രിക്കെതിരെ പ്രതിഷേധം ശക്തമായതോടെ നാട്ടുകാരും ടിവികെ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ പ്രസംഗം വേഗം അവസാനിപ്പിച്ച് മന്ത്രി മടങ്ങി. എല്ലാ പരാതിയും പരിഹരിക്കാമെന്ന് ഉറപ്പാണ് മന്ത്രി നാട്ടുകാർക്ക് നൽകിയത്. പവർക്കട്ടിൽ തിരുച്ചിറപ്പള്ളിയിലും പ്രതിഷേധവുമായി നാട്ടുകാർ രംഗത്തിറങ്ങി. ദേശീയപാത ഉപരോധിച്ചായിരുന്നു പ്രതിഷേധം. വിജയ് സർക്കാർ 15,000 പേരെ അധികമായി നിയമിച്ച് അറ്റകുറ്റപണികൾ നടത്തുമെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ് പ്രഖ്യാപിച്ചിട്ടുണ്ട്