കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ് യുവതി മരിച്ചു

കോട്ടയം : ശക്തകമായ മഴയില്‍ മണ്ണിടിഞ്ഞ് വീണ് തമിഴ്‌നാട് നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയ രണ്ട് യുവതികള്‍ അപകടത്തില്‍പ്പെട്ടു. ഒരാള്‍ മണ്ണിനടിയില്‍ പെട്ടു മരിച്ചു. ചെന്നൈ സ്വദേശിനി സംഗീത അരുള്‍ ലാലാണ് (35) മരിച്ചത്.
കോട്ടയം ഇരാറ്റുപേട്ട വാഗമണ്‍ റോഡില്‍ തീക്കോയി വേലത്തുശ്ശേരി പള്ളിക്ക് സമീപാണ് അപകടമുണ്ടായത്. അപകടത്തില്‍പെട്ട ഒരാളെ രക്ഷപ്പെടുത്തി. വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്ണിലേക്ക് പോകുന്നതിനിടയിലാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്.
മണ്ണിനുള്ളില്‍ പെട്ട് ഏറെ നേരം കഴിഞ്ഞാണ് സംഗീത അരുള്‍ ലാലിനെ പുറത്തെടുക്കാനായത്. രക്ഷാ പ്രവര്‍ത്തകര്‍ എത്തി പുറത്തെടുക്കുമ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നു.
