കണ്ണൂരിലും കാസർകോടും ഓറഞ്ച് അലർട്ട്; വടക്കൻ കേരളത്തിൽ മഴ ശക്തമാകുന്നു

കണ്ണൂരിലും കാസർകോടും ഓറഞ്ച് അലർട്ട്; വടക്കൻ കേരളത്തിൽ മഴ ശക്തമാകുന്നു

 


കണ്ണൂർ: വടക്കൻ കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ പ്രവചന പ്രകാരം ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്.

24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി