നാഷണൽ സർവീസ് സ്കീം പനമരം ക്ലസ്റ്ററിന്റെ അഭിമുഖ്യത്തിൽ “തൂഫാൻ ലഹരി വിരുദ്ധ ”പരിപാടികളുടെ ഉത്ഘാടനം പൂതാടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഇ കെ ബാലകൃഷ്ണൻ നിർവഹിച്ചു

ലഹരിക്കെതിരെ തൂഫാൻ കമാൻഡോസ്

@Aslam Arts

 

 കേണിച്ചിറ :നാഷണൽ സർവീസ് സ്കീം പനമരം ക്ലസ്റ്ററിന്റെ അഭിമുഖ്യത്തിൽ “തൂഫാൻ ലഹരി വിരുദ്ധ ”പരിപാടികളുടെ  ഉത്ഘാടനം പൂതാടി പഞ്ചായത്ത് പ്രസിഡണ്ട്  ശ്രീ. ഇ കെ ബാലകൃഷ്ണൻ നിർവഹിച്ചു. എൻഎസ്എസ് ജില്ലാ കൺവീനർ കെ എസ് ശ്യാൽ സന്ദേശം നൽകി. നടവയൽ സെന്റ് തോമസ് എച്ച്എസ്എസ് പ്രിൻസിപ്പാൾ ജെയിംസ് പോൾ, പൂതാടിഎസ് എൻ എച്ച്എസ്എസ് പ്രിൻസിപ്പാൾ പി കെ ദിനേശൻ, കോളേരി ജി എച്ച്എസ്എസ് പ്രിൻസിപ്പാൾ ബിനേഷ്, യുവ പ്രതിഭയുടെ പ്രസിഡണ്ട് ദിവാകരൻ മാസ്റ്റർ, പ്രോഗ്രാം ഓഫീസർമാരായ ജെന്നി ജോസ്, അമൃത, എം പി സുനിൽകുമാർ എന്നിവർ സംസാരിച്ചു. ക്ലസ്റ്റർ കൺവീനർ സുദർശൻ സ്വാഗതവും എസ് എൻ എച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ ശിവപ്രസാദ് നന്ദിയും പറഞ്ഞു.തൂഫാൻ  ലഹരി വിരുദ്ധ പ്രോഗ്രാമിന്റെ ഭാഗമായി  3 സ്കൂളിലെയും വോളണ്ടിയെര്സ് ചേർന്ന് പടം വര,ഫ്ലാഷ് മൊബ്, നൃത്താവിഷ്ക്കാരം, പാട്ട് ,എന്നിവയും സംഘടിപ്പിച്ചു.വിദ്യാർത്ഥികളെ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുകയും സാമൂഹ്യ ജാഗ്രത പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.