കൂത്തുപറമ്പിൽ നിന്നും കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥി അദ്വൈത് കണ്ണൂരിലേക്ക് ട്രെയിൻ കയറിയതായി സ്ഥിരീകരണം കണ്ണൂർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി
തിങ്കളാഴ്ച രാവിലെ 6.30ഓടെ കൂത്തുപറമ്പ് പാറാലിലെ ട്യൂഷന്‍ ക്ലാസിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് മൂര്യാട് സ്വദേശിയായ
അദ്വൈത് വീട്ടില്‍നിന്ന് ഇറങ്ങിയത്.
തുടർന്ന് കൂത്തുപറമ്പിൽ നിന്ന് ബസ് മാർഗ്ഗം രാവിലെ 7:33-ഓടെ കുട്ടി തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ എത്തിയതായി പോലീസ് സ്ഥിരീകരിച്ചു. തുടർന്ന് 8:18-ഓടെ കണ്ണൂരിലേക്കുള്ള ട്രെയിനിൽ അദ്വൈത് കയറുകയായിരുന്നു. 8:55-ഓടെ ഈ ട്രെയിൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നിട്ടുണ്ട്.
എന്നാൽ കണ്ണൂർ സ്റ്റേഷനിൽ കുട്ടി ഇറങ്ങുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല. നിലവിൽ അന്വേഷണം കണ്ണൂർ കേന്ദ്രീകരിച്ച് ഊർജ്ജിതമാക്കിയിരിക്കുകയാണ് കൂത്തുപറമ്പ് പോലീസ്.
രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടന്‍ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന്
പോലീസ് അറിയിച്ചു.
