എസ്എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ജോയൽ തോമസ് അറസ്റ്റിൽ

എസ്എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ജോയൽ തോമസ് അറസ്റ്റിൽ


 തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന സമരവുമായി ബന്ധപ്പെട്ട കേസിൽ എസ്എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ജോയൽ തോമസ് അറസ്റ്റിലായി. കണ്ണൂർ പള്ളിക്കുന്നിൽ വെച്ചാണ് തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് ജോയലിനെ കസ്റ്റഡിയിലെടുത്തത്.

സമരത്തിനിടെയുണ്ടായ സംഘർഷങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് പോലീസ് നടപടി. അറസ്റ്റ് രേഖപ്പെടുത്തിയ ജോയലിനെ തുടർന്നുള്ള നിയമനടപടികൾക്കായി കോടതിയിൽ ഹാജരാക്കും