ദില്ലി ദിൽഷാദ് ഗാർഡനിൽ ബേക്കറി ഉൽപന്നങ്ങൾ ഉണ്ടാകുന്ന ബോർമ തകർന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം.


ദില്ലി ദിൽഷാദ് ഗാർഡനിൽ ബോർമ തകർന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം, ഒരാളുടെ നില അതീവ ഗുരുതരം


ദില്ലി: ദില്ലി ദിൽഷാദ് ഗാർഡനിൽ ബേക്കറി ഉൽപന്നങ്ങൾ ഉണ്ടാകുന്ന ബോർമ തകർന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം. പാലക്കാട് നെൻമാറ സ്വദേശി സതീഷ് ആണ് മരിച്ചത്. ബേക്കറി ഉത്പന്ന നിർമാണ കേന്ദ്രത്തിന്‍റെ മുകൾഭാഗമാണ് തകർന്നത്. പരിക്കേറ്റ 4 പേരിൽ ഒരാളുടെ നില ഗുരുതരമാണ്. കെട്ടിടത്തിന്‍റെ മുകൾഭാഗം പൂർണ്ണമായും തകർന്ന വീഴുകയായിരുന്നു. 5 വർഷമായി സ്ഥലത്ത് ബേക്കറി ഉൽപന്നങ്ങൾ ഉണ്ടാകുന്ന പണിയായിരുന്നു ജീവൻ നഷ്ടമായ സതീശന്. സംഭവം നടക്കുമ്പോൾ വലിയ ശബ്ദം കേട്ടെന്ന് നാട്ടുകാർ പറയുന്നു. നിലവില്‍ കെട്ടിടം ഉള്ള പ്രദേശം പോലീസ് സീൽ ചെയ്തിട്ടുണ്ട്.ബിഹാർ സ്വദേശി പപ്പുവാണ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്. കെട്ടിടം തകർന്ന് വീണപ്പോൾ ഇയാൾ പലഹാരങ്ങൾ ഉണ്ടാക്കുകയായിരുന്നു. കെട്ടിടം തകർന്ന് വീണപ്പോൾ ഇയാൾ തിളക്കുന്ന എണ്ണയിലേക്ക് വീഴുകയായിരുന്നു എന്ന് പരിക്കേറ്റ ആളുടെ മകൻ പ്രതികരിച്ചു. നിലവില്‍ ഇയാൾ അതീവ ഗുരുതരാവസ്ഥയിൽ വെന്‍റിലേറ്ററിൽ ചികിത്സയിലാണ്