ഗാന്ധിജി,നെഹ്‌റുജി,അബ്ദുൽ കലാം ആസാദ് മുതലായവരുടെ ലളിതമായ ജീവിതവും സംസ്ക്കാരവും ഉൾകൊള്ളാൻ കോൺഗ്രസ്സ് സർക്കാർ തയ്യാറായില്ലയെങ്കിൽ ദേശീയ രാഷ്ട്രീയത്തിൽ നാം തിരിച്ചുവരവിന്റെ കാഹളം മുഴക്കുമ്പോൾ ജനങ്ങളുടെ മനസ്സിനൊപ്പം നിൽക്കാൻ സർക്കാർ തയ്യാറാകണം.
ഭരണാധികാരികൾക്കുള്ള ഏത് തരം സൗജന്യവും ജനങ്ങൾക്ക് എതിരായി ഉള്ളതാണ് എന്ന് പൊതുജനം സംശയിച്ചാൽ അവരെ കുറ്റപെടുത്താൻ കഴിയില്ല.ജനങ്ങളുടെ നികുതിപ്പണം ജനങ്ങളുടെ ആവശ്യങ്ങൾക്കായി ഭരണാധികാരികൾക്ക് അത്യാവശ്യങ്ങൾക്കായി ഉപയോഗിക്കാൻ ഉള്ളതാണ്. ജനങ്ങൾ വളരെ പ്രതിക്ഷയോടെ അതിലേറെ ഇഷ്ടപെടുന്ന ഈ സർക്കാർ അനാവശ്യവിവാദങ്ങങ്ങളിൽ പെടുന്നത് അടിമകളല്ലാത്ത ജനാധിപത്യ വിശ്വസികൾക്ക് ഉണ്ടാക്കുന്ന പ്രയാസം കോൺഗ്രസ്സ്പാർട്ടിയും യൂ ഡി എഫ് ഭരണ സംവിധാനവും മുഴുവനായി ഉൾകൊള്ളുമെന്നാണ് പ്രതീക്ഷ.
സർക്കാർ ജീവനക്കാരുടെയും പെൻഷൻക്കാരുടേയും കഴിഞ്ഞ സർക്കാർ തടഞ്ഞുവെച്ച എല്ലാ ആനുകൂല്യങ്ങളും ഘട്ടം ഘട്ടമായി തിരിച്ചു നൽകാൻ ഈ സർക്കാരിൽ നിന്നും അടിയന്തര നടപടികൾ ഉണ്ടാകണമെന്ന് റിട്ടയേർഡ് ഹെൽത്ത് ഇൻസ്‌പെക്ടർസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി എസ് പവിത്രനും ജനറൽ സെക്രട്ടറി കെ ബി പ്രേമരാജനും സംയുക്ത പ്രസ്താവനയിൽ ആവശ്യപെട്ടു.
