മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴത്തുകയില്‍ 50% ഇളവ്

 

മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴത്തുകയില്‍ 50% ഇളവ്


മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമ ലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ അൻപത് ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും.

2026 മാര്‍ച്ച് 31ന് മുന്‍പ് തയ്യാറാക്കിയ കോടതി വ്യവഹാരങ്ങള്‍ ആരംഭിച്ചത് ഒഴികെയുള്ള എല്ലാ തരം ചലാനുകളും ഈ പദ്ധതിൽ തീര്‍പ്പാക്കാം. 2026 നവമ്പര്‍ ഒന്ന് മുതല്‍ 2027 ജനുവരി 31 വരെ മാത്രമെ ഈ സൗകര്യം ലഭിക്കുകയുള്ളൂ.

ചലാനുകള്‍ പെന്‍ഡിങ് ഉള്ള വാഹനങ്ങള്‍ക്കും ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്കും സേവനങ്ങള്‍ നല്‍കാന്‍ പാടില്ല എന്ന നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുത്തുന്ന സാഹചര്യത്തില്‍ ഈ അവസരം പരമാവധി ഉപയോഗിക്കാൻ മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

റോഡ് നിയമലംഘന ഫൈന്‍ അടക്കാന്‍ echallan.parivahan.gov.in എന്ന സൈറ്റ് മാത്രം ഉപയോഗപ്പെടുത്തുക