ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ശനിയാഴ്ച ഫ്ലൈദുബായ് പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ സന്ദർശിച്ചു

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ



ദുബായ് : ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ശനിയാഴ്ച ഫ്ലൈദുബായ് പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ സന്ദർശിച്ചു. ഒമാനി സഹപൈലറ്റ് വിമാനം തകർക്കാൻ ശ്രമിച്ചതിനെത്തുടർന്ന് വലിയൊരു ദുരന്തം ഒഴിവാക്കുകയും 174 പേരുടെ ജീവൻ രക്ഷിക്കുകയും ചെയ്ത സ്മിത് മച്ചാറിനെ നേരിട്ട് ആശുപതിയിൽ എത്തിയാണ് ഹംദാൻ സന്ദർശിച്ചത്.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ (യുഎഇ) ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മക്തൂം, 39 കാരനായ മച്ചാറുമായുള്ള കൂടിക്കാഴ്ചയുടെ ഫോട്ടോകൾ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കിട്ടു. രാജ്യത്തിന്റെ മുഴുവൻ നേതൃത്വവും അദ്ദേഹത്തെ അഭിനന്ദിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

“ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സന്ദർശിച്ചപ്പോൾ… മനുഷ്യജീവിതത്തോടുള്ള ഉയർന്ന ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട ഫ്ലൈദുബായ് പൈലറ്റ്,” – മക്തൂം എക്സിൽ പറഞ്ഞു.

കൂടാതെ “അദ്ദേഹം ഞങ്ങളുടെ ടീമിന്റെ ഭാഗമാണെന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്… നമ്മുടെ രാജ്യത്തിന്റെ കഥയുടെ ഭാഗമാണ്… യുഎഇ നിലകൊള്ളുന്നതിന്റെ ഭാഗമാണ്… കാരുണ്യത്തിന്റെ രാഷ്‌ട്രം… സമാധാനത്തിന്റെ രാഷ്‌ട്രം… ജീവിതത്തിന്റെ രാഷ്‌ട്രം,”- ഹംദാൻ കൂട്ടിച്ചേർത്തു.