'മന്ത്രി ഒ ജെ ജനീഷിന് എതിരെ കരിങ്കൊടി കാട്ടി'; പ്രതിഷേധത്തില്‍ പങ്കെടുത്ത താല്‍ക്കാലിക ഡോക്ടറെ സര്‍വീസില്‍ നിന്ന് പുറത്താക്കി; എന്‍എച്ച്എം കരാര്‍ വ്യവസ്ഥ ലംഘിച്ചെന്ന് വിശദീകരണം

കാസര്‍കോട്: മന്ത്രി ഒ.ജെ. ജനീഷിനെതിരായ കരിങ്കൊടി പ്രതിഷേധത്തില്‍ പങ്കെടുത്ത താല്‍ക്കാലിക ഡോക്ടറെ സര്‍വീസില്‍ നിന്ന് പുറത്താക്കി.
ദേശീയ ആരോഗ്യ ദൗത്യത്തിന് (എന്‍എച്ച്എം) കീഴില്‍ കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ ഡെന്റല്‍ സര്‍ജനായി ജോലി ചെയ്തിരുന്ന ഡോ. സിദ്ധാര്‍ഥ് രവീന്ദ്രനെയാണ് സര്‍വീസില്‍നിന്ന് നീക്കിയത്.
കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ട് മന്ത്രി ഒ.ജെ. ജനീഷിനെതിരെ ഡിവൈഎഫ്‌ഐ നടത്തിയ കരിങ്കൊടി പ്രതിഷേധത്തില്‍ ഡോ. സിദ്ധാര്‍ഥും പങ്കെടുത്തിരുന്നു.
ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിയുമായി ഒപ്പുവെച്ച കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്ടര്‍ക്കെതിരെ നടപടിയെടുത്തതെന്ന് ഉത്തരവില്‍ പറയുന്നു.
