അയൽവാസിയുടെ പറമ്പിൽ നായ കയറിയതിന് ഉടമയ്ക്ക് മർദനം

അയൽവാസിയുടെ പറമ്പിൽ നായ കയറിയതിന് ഉടമയ്ക്ക് മർദനം

പേരാവൂർ: വളർത്തുനായ അയൽവാസിയുടെ പറമ്പിൽ കയറിയതിന് ഉടമയെ മർദിച്ചതായി പരാതി. പേരാവൂർ തെരു സ്വദേശി കു രുന്നൻ രാജനാണ് (49) മർദനമേറ്റത്. മൂക്കിനും തലയ്ക്കും പരിക്കേറ്റ രാജനെ പേരാവൂർ താലൂക്കാസ്പത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. നായ കോമ്പൗണ്ടിൽ കയറിയതിന് പൂർവവൈരാഗ്യം വെച്ച് അയൽവാസികളായ രണ്ടുപേർ ചേർന്ന് വടിയും കല്ലുമുപയോഗിച്ച് മർദിക്കുകയായിരുന്നുവെന്ന് രാജൻ പറഞ്ഞു. അസുഖങ്ങൾ വന്ന തെരുവുനായകൾക്ക് സഹായമെത്തിക്കുന്ന കെയറിങ് ഹാൻഡ്സ് എന്ന ഗ്രൂപ്പിന്റെ പ്രവർത്തകൻ കൂടിയാണ് രാജൻ