ബെംഗളൂരുവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 7 മരണം; മരിച്ചവരിൽ 2 മലയാളികൾ

ബെംഗളൂരുവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് 7 മരണം; മരിച്ചവരിൽ 2 മലയാളികൾ



ബെംഗളൂരു ഹൊസ്കോട്ടയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരിൽ രണ്ട് മലയാളികൾ. ബെംഗളൂരു കൊത്തനൂരിൽ താമസിക്കുന്ന അശ്വിൻ നായരും ഏഥൻ ജോർജുമാണ് മരിച്ചത്. യെലഹങ്ക ആർ.വി.പി.യു. കോളേജിലെ വിദ്യാർഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.
പരീക്ഷ കഴിഞ്ഞത് ആഘോഷിക്കാനായി രാത്രി പുറപ്പെട്ട വിദ്യാർഥി സംഘം തിരികെ വരുന്നതിനിടെ പുലർച്ചെ അഞ്ചുമണിയോടെ ഹൊസ്കോട്ട സാറ്റലൈറ്റ് ടൗൺ റിങ് റോഡിൽ വച്ചു മുന്നിലുണ്ടായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. തുടർന്നു കാർ തൊട്ടടുത്ത ലെയിനിൽകൂടി പോവുകയായിരുന്ന ട്രെക്കിലേക്ക് ഇടിച്ചു കയറി.
കാറിലുണ്ടായിരുന്ന ആറുപേരും ബൈക്ക് യാത്രികനും സംഭവസ്‌ഥലത്തുവച്ചു തന്നെ മരിച്ചു. കാറിന്റെ അമിത വേഗമാണു അപകടകാരണം. കാർ ഇടിച്ചുകയറിയതിന്റെ ആഘാതത്തിൽ ട്രക്കിന്റെ ചക്രങ്ങൾ വേർപെടുകയും വാഹനം ഒന്നടങ്കം സർവീസ് റോഡിലേക്കു തെറിച്ചുപോവുകയും ചെയ്തു.