വയനാട്: സ്വകാര്യ ബസ് തടഞ്ഞു നിര്‍ത്തി യാത്രക്കാരനില്‍ നിന്നും ഒന്നരക്കോടിയോളം രൂപ കവര്‍ച്ച ചെയ്ത കേസിലെ പ്രതികളെ പിടികൂടി. കര്‍ണാടക മാണ്ഡ്യയില്‍ നിന്നും 4 പേരെയാണ് മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

വയനാട് സ്വദേശികളായ സുജിത്ത്, ജോബിഷ്, എറണാകുളം സ്വദേശി ശ്രീജിത്ത് വിജയന്‍, കണ്ണൂര്‍ സ്വദേശി സക്കീര്‍ ഹുസൈന്‍ എന്നിവരാണ് പിടിയിലായത്.
ഒക്ടോബര്‍ 5 ന് പുലര്‍ച്ചെ നാല് മണിയോടെ തിരുനെല്ലി തെറ്റ് റോഡിന് സമീപത്ത് വച്ചാണ് സംഘം കവര്‍ച്ച നടത്തിയത്.