നാല് യുവതികള്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവം: പൊലീസ് വിശദമായ അന്വേഷണത്തിന്

നാല് യുവതികള്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവം: പൊലീസ് വിശദമായ അന്വേഷണത്തിന്


ജലന്ധര്‍: ഫാക്ടറിയില്‍ നിന്നും വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ കാറില്‍ വന്ന നാല് യുവതികള്‍ ചേര്‍ന്ന് തന്നെ തട്ടിക്കൊണ്ടുപോയെന്നും ലഹരി നല്‍കി ബലാത്സംഗം ചെയ്തുവെന്നുമുള്ള യുവാവിന്റെ ആരോപണങ്ങള്‍ വിശ്വാസത്തിലെടുക്കാതെ പൊലീസ്. ജലന്ധറില്‍ നിന്നായിരുന്നു കഴിഞ്ഞ ദിവസം ഈ വാര്‍ത്ത പുറത്തുവന്നത്.


സംഭവവുമായി ബന്ധപ്പെട്ട് യുവാവ് ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ല. അതുകൊണ്ടുതന്നെ തുകല്‍ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന വിവാഹിതനായ യുവാവിന്റെ ഫാന്റസി ആണോയെന്നും വ്യക്തമല്ല.

ഫാക്ടറിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഈ ജീവനക്കാരന്‍. ഒരു വെള്ളക്കാറിലാണ് 20 കാരികളായ നാലുപെണ്‍കുട്ടികള്‍ പാഞ്ഞുവന്നത്. കപൂര്‍ത്തല റോഡില്‍ വച്ചാണ് തന്നെ കണ്ട് പെണ്‍കുട്ടികള്‍ കാര്‍ നിര്‍ത്തിയത്. കാര്‍ ഓടിച്ചിരുന്ന പെണ്‍കുട്ടി ഒരു കുറിപ്പ് നല്‍കിയിട്ട് അതിലെ വിലാസം അറിയാമോ എന്ന് ചോദിച്ചു. വിലാസം നോക്കുന്നതിനിടെ, പെണ്‍കുട്ടി എന്തോ സ്്രേപ തന്റെ കണ്ണിലടിച്ചു. കുറച്ചുനേരത്തേക്ക് ഒന്നും കാണാനായില്ല. പതിയെ ബോധം മറഞ്ഞു.

ബോധം വീണപ്പോള്‍, കാറില്‍ കണ്ണുകെട്ടിയ നിലയില്‍ ഇരിക്കുകയായിരുന്നു. കൈകള്‍ പിന്നില്‍ നിന്ന് കെട്ടിയിരുന്നു. പിന്നീട് ഏതോ അജ്ഞാത സ്ഥലത്തേക്ക് പെണ്‍കുട്ടികള്‍ തന്നെ കൊണ്ടുപോയി. അവര്‍ അപ്പോള്‍ മദ്യപിക്കുന്നുണ്ടായിരുന്നു. തന്നെയും ബലമായി കുടിപ്പിച്ചു. ഇതിന് ശേഷം തന്റെ വസ്ത്രങ്ങള്‍ അഴിച്ച് നഗ്‌നനാക്കി നാലുപേരും മാറി മാറി ബലാല്‍സംഗം ചെയ്തു. പുലര്‍ച്ചെ ഏകദേശം മൂന്നുമണിയോടെ, തന്റെ കണ്ണും കൈയും കെട്ടി ഒരു ഒഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച് പെണ്‍കുട്ടികള്‍ കടന്നുകളഞ്ഞെന്നും യുവാവ് പറഞ്ഞു.

സമ്ബന്ന കുടുംബങ്ങളില്‍ പെട്ടവരാണ് യുവതികളെന്ന് യുവാവ് പറഞ്ഞു. ഇംഗ്ലീഷിലാണ് അവര്‍ പരസ്പരം സംസാരിച്ചിരുന്നത്. എന്നാല്‍, തന്നോട് അവര്‍ പഞ്ചാബിയിലാണ് സംസാരിച്ചത്. വീട്ടിലെത്തിയപ്പോള്‍ ഭാര്യയോട് എല്ലാം തുറന്നു പറഞ്ഞു. പരാതിയൊന്നും കൊടുക്കേണ്ടെന്നായി ഭാര്യ. ജീവന്‍ തിരിച്ചുകിട്ടിയത് തന്നെ കുടുംബത്തിന് പ്രധാനം. ഭാര്യയുടെ ഉപദേശപ്രകാരം പൊലീസില്‍ പരാതിപ്പെട്ടില്ല. തന്നെ തട്ടിയെടുത്തത് സെക്സിന് വേണ്ടി മാത്രമാണെന്നും ഇയാള്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.