പാചകക്കാരന്റെ കണ്ണുവെട്ടിച്ച് പൂച്ച ഷവർമ കഴിച്ചു; പയ്യന്നൂരിൽ ഹോട്ടലിന് നോട്ടീസ്

പാചകക്കാരന്റെ കണ്ണുവെട്ടിച്ച് പൂച്ച ഷവർമ കഴിച്ചു; പയ്യന്നൂരിൽ ഹോട്ടലിന് നോട്ടീസ്


  • കണ്ണൂർ: ഹോട്ടലിലെ ഷവർമ ഉണ്ടാക്കുന്ന ഇടത്ത് പൂച്ചയും. പയ്യന്നൂരിലെ മജ്ലിസ് റസ്റ്റോറന്റിൽ ഇന്നലെയാണ് സംഭവം. രണ്ട് പൂച്ചകളാണ് പാചകക്കാരൻ ഇല്ലാതിരുന്ന സമയത്ത് ഷവർമ കഴിച്ചത്.

പൂച്ച കയറിയതിന് പിന്നാലെ ഷവർമ നശിപ്പിച്ചതായി ഹോട്ടലുടമ വ്യക്തമാക്കി. ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതു വരെ ഹോട്ടൽ അടച്ചിടാൻ നഗരസഭ ആരോഗ്യ വിഭാഗം നിർദ്ദേശം നൽകി.


അതേസമയം സ്ഥലത്ത് പരിശോധന നടത്തിയതായും മൂന്ന് ദിവസത്തിനകം ശുചിത്വം ഉറപ്പാക്കണമെന്ന് നിർദേശിച്ചതായും നഗരസഭാ ആരോഗ്യവിഭാഗം വ്യക്തമാക്കി.


നിലവിലുള്ള അപാകതകൾ പരിഹരിച്ച് മാത്രമേ ഹോട്ടൽ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളു എന്ന് നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു