മയ്യിൽ പാവന്നൂര്‍മൊട്ടയില്‍ യുവതി കിണറില്‍ വീണ് മരിച്ചു

മട്ടന്നൂര്‍ പാവന്നൂര്‍മൊട്ടയില്‍ യുവതി കിണറില്‍ വീണ് മരിച്ചു

മട്ടന്നൂര്‍ പാവന്നൂര്‍മൊട്ടയില്‍ യുവതി കിണറില്‍ വീണ് മരിച്ചു.ഹസീന മനസിലില്‍ ഹസീന(37)ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് ഹസീന കിണറ്റില്‍ വീണത്.മട്ടന്നൂരില്‍ നിന്നും എത്തിയ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ ഹസീനയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ലിഷാദിന്റെ നേതൃത്വത്തില്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനത്തില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ (ഗ്രേഡ് )വിനോദ് കുമാര്‍, ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍ പ്രവീണ്‍കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ വിജീഷ്, റിജിത്ത്, ആദര്‍ശ്, ജ്യോതിഷ് ഹോംഗാര്‍ഡ് രാധകൃഷ്ണന്‍ എന്നിവരും പങ്കാളികളായി