ഭാര്യ കാമുകനൊപ്പം പോയി; ദേഷ്യത്തില്‍ കാമുകന്റെ ഭാര്യയെ വിവാഹം ചെയ്ത് ഭര്‍ത്താവ്

ഭാര്യ കാമുകനൊപ്പം പോയി; ദേഷ്യത്തില്‍ കാമുകന്റെ ഭാര്യയെ വിവാഹം ചെയ്ത് ഭര്‍ത്താവ്



പട്ന: ഭാര്യ കാമുകനൊപ്പം പോയതിന്‍റെ ദേഷ്യത്തില്‍ കാമുകന്റെ ഭാര്യയെ വിവാഹം ചെയ്ത് ഭര്‍ത്താവ്. ബിഹാറിലെ ഖഗാരിയ ജില്ലയിലാണ് സംഭവം. നീരജും റൂബി ദേവിയും 2009 ലാണ് വിവാഹിതരാവുന്നത്. ഇവര്‍ക്ക് നാലു മക്കളാണ്. കുറച്ച് വർഷങ്ങൾക്ക് ശേഷം നീരജ് തന്‍റെ ഭാര്യക്ക് മുകേഷ് എന്നയാളുമായി വിവാഹേതര ബന്ധമുണ്ടെന്ന് കണ്ടെത്തി. തുടർന്ന് റൂബിയും മുകേഷും 2023 ഫെബ്രുവരിയിൽ വിവാഹിതരായത് നീരജ് അറിഞ്ഞു.മുകേഷ് തന്റെ ഭാര്യയെ തട്ടിക്കൊണ്ട് പോയെന്ന് നീരജ് ലോക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രശ്നം പരിഹരിക്കാനായി ​ഗ്രാമ പഞ്ചായത്ത് ഇടപ്പെട്ടു. എന്നാൽ മുകേഷ് അതിന് സമ്മതിച്ചില്ല. ആദ്യ വിവാഹത്തിൽ മുകേഷിന് രണ്ട് കുട്ടികളുണ്ട്.

തുടർന്ന് നീരജിന്റെ ഭാര്യ മുകേഷിനൊപ്പം ഒളിവിൽ പോയി. പിന്നീട് മുകേഷിന്‍റെ ഭാര്യയെ വിവാഹം ചെയ്യാന്‍ നീരജ് തീരുമാനിക്കുകയായിരുന്നു. എന്നാൽ മുകേഷിന്‍റെ ഭാര്യയുടെ പേരും റൂബിയെന്നാണ്. തുടർന്ന് ഇരുവരും വിവാഹിതരായി. റൂബിയുടെ കുടുംബവും ഈ ബന്ധത്തിന് സമ്മതം നൽകി. ഈ വിവാഹം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്