കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ അതിക്രമം: പ്രതി പിടിയില്‍

 
കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ അതിക്രമം: പ്രതി പിടിയില്‍

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ അതിക്രമം നടത്തിയ പ്രതി പിടിയില്‍. തിരുവനന്തപുരം ബാലരാമപുരം വഴിമുക്കിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

സംഭവത്തില്‍ കാഞ്ഞിരംകുളം സ്വദേശി രഞ്ജിത്ത് (32) ആണ് പിടിയിലായത്. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ യുവതിക്കുനേരേയായിരുന്നു പ്രതിയുടെ അതിക്രമം.

യുവതിയുടെ ബഹളം കേട്ട് സഹയാത്രികരും കണ്ടക്ടറും ഇടപെടുകയായിരുന്നു. തുടർന്ന് ഇയാളെ ബാലരാമപുരം പോലീസിന് കൈമാറി.