ചാവശേരി സഹകരണ ബാങ്കിന്റെ വെളിയമ്പ്ര ശാഖ ഉദ്ഘാടനം ചെയ്തു
ഇരിട്ടി: സഹകരണ സ്ഥാപനങ്ങൾ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ ജീവനാഡിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതിശൻ പറഞ്ഞു. ചാവശ്ശേരി സർവ്വിസ് സഹകരണ ബാങ്കിന്റ് അഞ്ചാമത് ശാഖ വെളിയമ്പ്രയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ പ്രസ്ഥാനം തകർന്നാൽ നാടിന്റെ സമ്പത് വ്യവസ്ഥ തകരും. വട്ടിപലിശക്കാരുടെ കൊള്ളയിൽ നിന്നും ഗ്രാമിണ ഇടപാടുകാരെ രക്ഷിക്കാനും നാട്ടിൽ അൽഭുതങ്ങൾ സൃഷ്ടിക്കാനും സഹകരണ ബേങ്കുകൾക്ക് കഴിയുമെന്നും സംവിധാനം സുത്യാര്യമായി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സണ്ണി ജോസഫ് എം എൽ എ.അധ്യക്ഷനായി. നഗരസഭാ അധ്യക്ഷ കെ.ശ്രീലത സ്‌ട്രോങ് റും ഉദ്ഘാടനവും, ഡി സി സി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ് കമ്പ്യൂട്ടർ സ്വിച്ച് ഓൺ കർമ്മവും നിർവ്വഹിച്ചു. മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി റിസ്‌ക്ക് ഫണ്ട് വിതരണവും, സംസ്ഥാന മാർക്കറ്റിംഗ് ഫെഡ് ചെയർമാൻ സോണി സെബാസ്റ്റ്യൻ ലോക്കർ ഉദ്ഘാടനവും നിർവഹിച്ചു. കണ്ണൂർ ജോയിന്റ് രജിസ്ട്രാർ വി.രാമകൃഷ്ണൻ ആദ്യ നിക്ഷേപം സ്വീകരിക്കുകയും അസി. രജിസ്ട്രാർ കെ. പ്രദോഷ് കുമാർ വായ്പാ വിതരണവും കൂത്തുപറമ്പ് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ സി.വി. ശശീന്ദ്രൻ അപകട ഇൻഷൂറൻസ് വിതരണവും നടത്തി. മട്ടന്നൂർ കോഓപ്പറേറ്റീവ് റൂറൽ ബാങ്ക് പ്രസിഡന്റ് കെ.പി. പ്രഭാകരൻ അംഗ സമാശ്വാസ നിധി വിതരണം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.വി. പവിത്രൻ, എം.കെ. സൈബുന്നിസ, ചന്ദ്രൻ തില്ലങ്കേരി, പി.കെ. ജനാർദ്ദനൻ, പി. വിനീത, എ.കെ. രവീന്ദ്രൻ, കെ.വി. രാമചന്ദ്രൻ, അഷറഫ് ചായിലോട്, വി. വിനോദ് കുമാർ, പി. ബഷീർ, വി.പി. ബീന, വി.ശശി, കെ. അനിത, നജ്മുന്നിസ, കെ. അഭിനേഷ്, എൻ.വി. രവീന്ദ്രൻ, കെ.പി. ഷീജ, കെ.പി. സതീഷ് ചന്ദ്രൻ, സി.സി. നസീർ ഹാജി, എം.കെ. കുഞ്ഞിക്കണ്ണൻ, യൂനസ് ഉളിയിൽ, കെ.സി. വിലാസിനി, എം. ഗീത, വി.ഷാജി, സി.വി.എം. വിജയൻ, കെ.കെ. ബാബുരാജ്, സെക്രട്ടറി മുഹമ്മദ് കുറാൻ എന്നിവർ പ്രസംഗിച്ചു.