ടിക്കാറാം മീണ കോണ്‍ഗ്രസില്‍ ചേര്‍ന്നു: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

..

ടിക്കാറാം മീണ കോണ്‍ഗ്രസില്‍ ചേര്‍ന്നു: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും


ജയ്പൂര്‍: കേരളത്തിലെ മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുമായി വിരമിച്ച ടിക്കാറാം മീണ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലില്‍ നിന്നാണ് മീണ അംഗത്വം നേടിയത്. കഴിഞ്ഞയാഴ്ച്ചയായിരുന്നു കോണ്‍ഗ്രസ് പ്രവേശനം. സംസ്ഥാന തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക കമ്മിറ്റിയുടെ കോ കണ്‍വീനറായും മീണയെ നിയമിച്ചിട്ടുണ്ട്. പ്രകടനപത്രിക കമ്മിറ്റിയുടെ ചെയര്‍മാന്‍ സിപി ജോഷിയാണ്.