റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് ഹൃദയാഘാതം സംഭവിച്ചതായി റിപ്പോര്‍ട്ട്

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് ഹൃദയാഘാതം സംഭവിച്ചതായി റിപ്പോര്‍ട്ട് 

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് ഹൃദയാഘാതം സംഭവിച്ചതായി റിപ്പോര്‍ട്ട്. ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് കിടപ്പുമുറിയില്‍ കുഴഞ്ഞുവീണതായി യു.കെയിലെ മിറര്‍ ഡെയ്‌ലിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഞായറാഴ്ച രാത്രി 9 മണിയോടെ പുടിന്‍ കിടപ്പറയുടെ നിലത്ത് വീണ് കിടക്കുന്നത് അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ആദ്യം കണ്ടത്. മുറിയിലുണ്ടായിരുന്ന മേശയിലെ ഭക്ഷണവും വെള്ളവും നിലത്ത് വീണ് കിടക്കുന്നുണ്ടായിരുന്നുവെന്ന് ടെലഗ്രാം ചാനലും റിപ്പോര്‍ട്ട് ചെയ്തു.

Read Also: പള്ളി പെരുന്നാളില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ യുവാവ് കിണറ്റില്‍ വീണു: ഒരു രാത്രി മുഴുവന്‍ കഴിഞ്ഞത് കിണറ്റില്‍

പുടിന്‍ നിലത്തേക്ക് വീണപ്പോള്‍ മേശയില്‍ ഇടിച്ചപ്പോള്‍ അതിലുണ്ടായിരുന്ന സാധനങ്ങള്‍ നിലത്തേക്ക് വീണതാകാമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. തുടര്‍ന്ന് പ്രസിഡന്റിന്റെ ഓഫീസിലെ ഡോക്ടര്‍മാര്‍ എത്തി അടിയന്തര ചികിത്സ നല്‍കുകയായിരുന്നു. തുടര്‍ന്ന് പ്രത്യേകം സജ്ജീകരിച്ച മുറിയിലേക്ക് പുടിനെ മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്. ഐ.സിയുവിന് സമാനമായ മുറിയാണിത്. അതേസമയം, റിപ്പോര്‍ട്ട് റഷ്യന്‍ പാര്‍ലമെന്റ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.

യുക്രെയ്‌നില്‍ റഷ്യ യുദ്ധം തുടങ്ങിയതുമുതല്‍ പുടിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള നിരവധി വാര്‍ത്തകളാണ് പ്രചരിച്ചത്. പുടിന് അര്‍ബുദമാണെന്നും അതീവ ഗുരുതരാവസ്ഥയിലാണെന്നും നടക്കാന്‍ പോലും സാധിക്കില്ല എന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം റഷ്യന്‍ അധികൃതര്‍ തള്ളിക്കളയുകയായിരുന്നു. പുടിന്‍ ആരോഗ്യവാനാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.