പൂ​ച്ച ച​ത്ത​മ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ വി​ചാ​രി​ച്ചു; ജോ​ലി​ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ അ​മ്മ ക​ണ്ട​ത് അ​ഴു​കി​യ നി​ല​യി​ലെ മ​ക​ളു​ടെ മൃ​ത​ദേ​ഹം; ന​ടുക്കു​ന്ന സം​ഭ​വം വൈ​ക്ക​ത്ത്

പൂ​ച്ച ച​ത്ത​മ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ വി​ചാ​രി​ച്ചു; ജോ​ലി​ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ അ​മ്മ ക​ണ്ട​ത് അ​ഴു​കി​യ നി​ല​യി​ലെ മ​ക​ളു​ടെ മൃ​ത​ദേ​ഹം; ന​ടുക്കു​ന്ന സം​ഭ​വം വൈ​ക്ക​ത്ത്



വൈ​ക്കം: തോ​ട്ടു​വ​ക്ക​ത്തി​ന് സ​മീ​പം വാ​ട​ക​വീ​ട്ടി​ൽ 22കാ​രി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ല്ല​കം പ​ടി​ഞ്ഞാ​റേ​ക്ക​ര മം​ഗ​ല​ശേ​രി​യി​ൽ ഷി​ബു​വി​ന്‍റെ മ​ക​ൾ സീ​താ​ല​ക്ഷ്മി​യെ (22) യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന് നാ​ലു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ട്.​തി​ങ്ക​ളാ​ഴ്ച വീ​ട്ടി​ൽ​നി​ന്ന് രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധം വ​മി​ച്ചെ​ങ്കി​ലും പൂ​ച്ച ച​ത്ത​തു​മൂ​ല​മു​ള്ള ദു​ർ​ഗ​ന്ധ​മാ​ണെ​ന്നാ​ണ് സ​മീ​പ​വാ​സി​ക​ൾ ക​രു​തി​യ​ത്.

എ​റ​ണാ​കു​ള​ത്ത് ക​ട​യി​ൽ ജോ​ലി ചെ​യ്യു​ന്ന മാ​താ​വ് സ​ജി​നി ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മ​ക​ൾ മ​ര​ണ​പ്പെ​ട്ട വി​വ​രം പു​റം​ലോ​കം അ​റി​യു​ന്ന​ത്. മാ​താ​പി​താ​ക്ക​ൾ ഏ​താ​നും വ​ർ​ഷ​മാ​യി അ​ക​ന്നാ​ണ് ക​ഴി​യു​ന്ന​ത്.

മാ​താ​വി​നൊ​പ്പ​മാ​യി​രു​ന്നു മ​ക്ക​ൾ. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം സം​സ്ക​രി​ച്ചു. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ന​ന്ത​കൃ​ഷ്ണ​ൻ, സേ​തു കൃ​ഷ്ണ