പോക്സോ കേസ്: സിപിഎം ജില്ലാ കമ്മറ്റി അംഗത്തിന് സസ്പെൻഷൻ
മലപ്പുറം: പോക്‌സോ കേസില്‍ സിപിഎം ജില്ലാ കമ്മറ്റി അംഗത്തിന് സസ്‌പെന്‍ഷന്‍. മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധന്‍ വള്ളിക്കുന്നിനാണ് സസ്‌പെന്‍ഷന്‍. ഇന്നലെ ചേര്‍ന്ന സിപിഎം ജില്ലാ നേതൃയോഗമാണ് നടപടി സ്വീകരിച്ചത്. പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വിമര്‍ശനം ശക്തമായതോടെയാണ് പാര്‍ട്ടി നടപടിയുമായി മുന്നോട്ടെത്തിയത്.
കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആയിരുന്നു സംഭവം. ബസ് യാത്രയ്ക്കിടെയാണ് ഇയാള്‍ ആണ്‍കുട്ടിയോട് മോശമായി പെരുമാറിയത്. പോക്‌സോ നിയമത്തിലെ ഏഴ്, എട്ട് വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.