ചൊക്ലിയിൽ കാണാതായ യുഡിഎഫ് സ്ഥാനാർത്ഥി തിരിച്ചെത്തി; യുവാവിനൊപ്പമെത്തിയത് പൊലീസ് സ്റ്റേഷനിൽ

ചൊക്ലിയിൽ കാണാതായ യുഡിഎഫ് സ്ഥാനാർത്ഥി തിരിച്ചെത്തി; യുവാവിനൊപ്പമെത്തിയത് പൊലീസ് സ്റ്റേഷനിൽ

 


ചൊക്ലി: കണ്ണൂരിൽനിന്ന് കാണാതായിരുന്ന യുഡിഎഫ് സ്ഥാനാർത്ഥി ടി.പി. അറുവ തിരിച്ചെത്തി. ചൊക്ലി പൊലീസ് സ്റ്റേഷനിലാണ് അറുവയും കൂടെയുണ്ടായിരുന്ന യുവാവും ഹാജരായത്. മകൾ ഒരു ബിജെപി പ്രവർത്തകനൊപ്പം പോയെന്നായിരുന്നു അറുവയുടെ മാതാവ് നൽകിയ പരാതിയിലെ ആരോപണം.

ചൊക്ലി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായ അറുവ ശനിയാഴ്ച രാവിലെ വീട്ടിൽ നിന്നിറങ്ങിയതിനു ശേഷം കാണാതായിരുന്നു. ഫോൺ ബന്ധം ലഭിക്കാത്ത സാഹചര്യത്തിൽ മാതാവ് ചൊക്ലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഒരു ബിജെപി പ്രവർത്തകനൊപ്പം മകളെ കണ്ടതായി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്‌ഐആർ തയ്യാറാക്കിയത്.