‘മോദിയുടെ ഗ്യാരന്റി, പുതിയ കേരളം’: കെ സുരേന്ദ്രന്റെ കേരള പദയാത്രക്ക് ഇന്ന് തുടക്കം

‘മോദിയുടെ ഗ്യാരന്റി, പുതിയ കേരളം’: കെ സുരേന്ദ്രന്റെ കേരള പദയാത്രക്ക് ഇന്ന് തുടക്കം
കാസർഗോഡ്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന എന്‍ഡിഎ  കേരള പദയാത്രയ്‌ക്ക് ഇന്ന് കാസർഗോഡ് തുടക്കമാവും.

വൈകീട്ട് താളിപ്പടുപ്പ് മൈതാനിയിൽ നടക്കുന്ന സമ്മേളനത്തോടെയാണ് പദയാത്ര തുടങ്ങുക. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പദയാത്ര ഉദ്ഘാടനം ചെയ്യും.

ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പദയാത്ര മോദിയുടെ ഗ്യാരണ്ടി, പുതിയ കേരളം എന്ന മുദ്രാവാക്യം ഉയർത്തിയാണ് നടക്കുക.

ലോക്സഭാ മണ്ഡലങ്ങളിലൂടെ ഒരു മാസത്തെ പര്യടനമാണ് നടക്കുക. ഫെബ്രുവരി 27ന് പാലക്കാട് അവസാനിക്കുന്ന രീതിയിലാണ് പദയാത്ര ക്രമീകരിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി മുന്നോട്ടുവെച്ച വികസന സങ്കല്പങ്ങള്‍ ജനഹൃദയത്തിലേക്ക് എത്തിക്കാനുള്ള ശ്രമം ഏറ്റെടുത്താണ് എൻഡിഎ പദയാത്ര നടത്തുന്നതെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി.