കാഞ്ഞിരപ്പളിയിൽ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു.  അൾത്താര ബാലകനായിരുന്ന  ആനക്കല്ല് സ്വദേശി നെല്ലാകുന്നിൽ മിലൻ (17) കുർബാനക്കിടയിൽ കുഴഞ്ഞ് വീഴുകയായിരുന്നു.ഉടൻ അടുത്തുളള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാഞ്ഞിരപ്പള്ളി സെൻ്റ് ആൻ്റണീസ് പബ്ലിക്ക് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്.