നാളെ മുതല്‍ ക്ഷേമ പെന്‍ഷന്‍ വിതരണം തുടങ്ങും; ഇതിനായി അനുവദിച്ചത് 900 കോടി രൂപ


നാളെ മുതല്‍ ക്ഷേമ പെന്‍ഷന്‍ വിതരണം തുടങ്ങും; ഇതിനായി അനുവദിച്ചത് 900 കോടി രൂപ



തിരുവനന്തപുരം; സാമൂഹ്യസുരക്ഷ , ക്ഷേമ നിധി പെന്‍ഷന്‍ ഒരു ഗഡു വിതരണം വ്യാഴാഴ്ച്ച തുടങ്ങുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. അനുവദിച്ചത് ജൂണ്‍ മാസത്തെ പെന്‍ഷനാണ്. ഗുണഭോക്താക്കള്‍ക്ക് 1600 രൂപ വീതമാണ് ലഭിക്കുക. 900 ഇതിനായി അനുവദിച്ചു. ഇനി നല്‍കാനുള്ളത് അഞ്ച് മാസത്തെ കുടിശ്ശികയാണ്.
ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയട്ടുള്ളവര്‍ക്ക് പതിവ് പോലെ അക്കൗണ്ട് വഴിയും. മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ട് വീട്ടിലും പെന്‍ഷന്‍ എത്തിക്കും. അതാത് മാസം പെന്‍ഷന്‍ വിതരണത്തിന് നടപടി സ്വീകരിക്കുമെന്ന് ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലും പെന്‍ഷന്‍ നല്‍കിയിരുന്നു.