വായനാ പക്ഷാരണം സമാപിച്ചു.(ജൂൺ 19-ജൂലൈ 7വരെ

വായനാ പക്ഷാരണം സമാപിച്ചു.(ജൂൺ 19-ജൂലൈ 7വരെ







കാക്കയങ്ങാട് :  അയ്യപ്പൻകാവ് 'പുഴക്കര പൊതുജന വായനശാല & ഗ്രന്ഥാലയത്തി'ന്റെ ആഭിമുഖ്യത്തിൽ 2024 ജൂൺ 19 വായനാ ദിനത്തിൽ തുടങ്ങി ജൂലൈ 7 വരെ വൈവിദ്ധ്യമാർന്ന പരിപാടികളോടെ ആചരിച്ചു. പക്ഷാചരണത്തിന്റെ ഭാഗമായി, 'ബാലാവേദി' യുടെ ആഭിമുഖ്യത്തിൽ, മുൻ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകൻ ശ്രീ കെ. പി മുഹമ്മദ്‌ മാസ്റ്റർ നടത്തിയ പി എൻ പണിക്കർ അനുസ്മരണം, വായനദിന ക്വിസ്,  ബാല സാഹിത്യ പുസ്തക വിതരണം, ബഷീർ ദിനത്തിൽ 'ബഷീർ സ്മരണ',  'ഞാൻ വായിച്ച പുസ്തകം ' എന്ന വിഷയത്തെ ആസ്പദമാക്കി ആസ്വാദനക്കുറിപ്പ് മത്സരം, ബഷീർ ഡോക്യൂമെന്ററി പ്രദർശനം, 'ബാല്യ കാല സഖി @80', പൊതു വിഭാഗത്തിനായി മലയാള സാഹിത്യത്തെയും, സമകാലിക പത്ര വാർത്തകളെയും ആസ്പദമാക്കിയുള്ള ക്വിസ് മത്സരം എന്നിങ്ങനെ, വൈവിദ്ധ്യമാർന്ന പരിപാടികൾ വിവിധ ദിവസങ്ങളിലായി വായന ശാലയിലും, അയ്യപ്പൻകാവ് മുബാറക് എൽ പി സ്കൂൾ ഹാളിലുമായി സംഘടിപ്പിച്ചിരുന്നു.

   സമാപന പരിപാടി യിൽ വായനശാല സെക്രട്ടറി ശ്രീ യൂനുസ് പാണംബ്രോൻ സ്വാഗതം ആശംസിച്ചു. വായന ശാല പ്രസിഡന്റ് ശ്രീ അബ്ദുൽ സലാം. പി അധ്യക്ഷത വഹിച്ച ചടങ്ങ്, സീനിയർ അംഗം പൊയിലൻ ഉക്കാസ് ഹാജി ഉത്ഘാടനം ചെയ്തു. മുൻ സംസ്ഥാന മാതൃക അധ്യാപക അവാർഡ് ജേതാവ് ശ്രീ. എ. മൊയ്‌ദീൻ മാസ്റ്റർ മുഴക്കുന്ന് മുഖ്യാഥിതിയായിരുന്നു. വായന സജീവമാക്കാനുള്ള ഇടപെടലുകൾ അദ്ദേഹം പരിചയപ്പെടുത്തി. അതിൽ വായനശാല പ്രവർത്തകരുടെ നിരന്തരമായ പിന്തുണയും, പ്രോത്സാഹനവും എടുത്തു പറയേണ്ടതാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. ആറളം ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക ശ്രീമതി പി. സി. സവിത മോട്ടിവേഷൻ ക്ലാസും, വിവിധ മത്സര പരിപാടികളിലെ വിജയികൾക്കുള്ള സമ്മാന വിതരണവും നടത്തി.പരിപാടിയിൽ ശ്രീ. സാദിക്ക് മാസ്റ്റർ, ശ്രീമതി സജ്‌ന ടീച്ചർ, നിസാർ കെ, നസീർ. സി,കെ.പി അബുബക്കർ ഹാജി എന്നിവർ സംസാരിച്ചു. ലൈബ്രേറിയൻ ശ്രീമതി ഫൗസിയാബി നന്ദിയും പറഞ്ഞു.