ഏകീകൃത സിവിൽ കോഡ്; ഇന്ത്യ ഭൂരിപക്ഷത്തിൻ്റെ ആഗ്രഹപ്രകാരം തന്നെ പ്രവർത്തിക്കുമെന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജി
ലഖ്നൗ: ഇന്ത്യ ഭൂരിപക്ഷത്തിൻ്റെ ആഗ്രഹപ്രകാരം തന്നെ പ്രവർത്തിക്കുമെന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവ്. ഏകീകൃത സിവിൽ കോഡ് ഉടൻ യഥാർത്ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു സംസ്കാരം മുസ്ലീം വിഭാഗത്തിലുള്ളവർ പിന്തുടരുമെന്ന് കരുതുന്നില്ലെന്നും ഹിന്ദു സംസ്കാരത്തോട് അനാദരവ് കാട്ടരുത് എന്നാണ് ആഭ്യർത്ഥനയെന്നും ശേഖർ കുമാർ യാദവ് കൂട്ടിച്ചേർത്തു. വിശ്വഹിന്ദു പരിഷത്തിൻ്റെ പരിപാടിയിലാണ് സിറ്റിംഗ് ജഡ്ജിയുടെ പരാമർശം