നവവധു ഇന്ദുജയുടെ മരണം: അന്വേഷണം ഭർത്താവിന്റെ സുഹൃത്തിലേക്ക്
തിരുവനന്തപുരം പാലോട് ഭർതൃഗൃഹത്തിൽ നവവധു തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവിന്‍റെ സുഹൃത്തും കസ്റ്റഡിയില്‍. അഭിജിത്തിന്‍റെ സുഹൃത്ത് അജാസിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. മരിച്ച ഇന്ദുജയുമായി അടുത്ത ബന്ധമുണ്ടായിരുന്നു അജാസിന്. ഇന്ദുജയെ അജാസാണ് മര്‍ദിച്ചതെന്നും സൂചനയുണ്ട്. കസ്റ്റഡിയില്‍ എടുത്തപ്പോൾ അജാസും അഭിജിത്തും വാട്സ് ആപ് ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്തശേഷമാണ് എത്തിയത്.