മട്ടന്നൂര്‍ നഗരത്തില്‍ കഞ്ചാവ് ചെടി കണ്ടെത്തി
ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ് സ്‌പെഷ്യല്‍ ഡ്രൈവ് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി മട്ടന്നൂര്‍ റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ലോതര്‍ എല്‍. പെരേരയുടെ നേതൃത്വത്തില്‍ മട്ടന്നൂര്‍ ഭാഗത്ത് നടത്തിയ പരിശോധനയില്‍ മട്ടന്നൂര്‍ - തലശ്ശേരി റോഡരികില്‍ കാനറാ ബാങ്കിന്റെ എ.ടി.എമ്മിന് സമീപം കഞ്ചാവ് ചെടി കണ്ടെത്തി.
ചെടി വടകര എന്‍.ഡി.പി.എസ്. പ്രത്യേക കോടതിയില്‍ ഹാജരാക്കും. പ്രതിയെ കുറിച്ച് അന്വേഷണം നടത്തിവരുന്നു.
പാര്‍ട്ടിയില്‍ അസിസ്റ്റന്റ് എക്‌സ്സൈസ് ഇന്‍സ്പെക്ടര്‍ കെ. ഉത്തമന്‍, പ്രിവന്റ്റീവ് ഓഫീസര്‍ സി.പി. ഷാജി, അസിസ്റ്റന്റ് എക്‌സ്സൈസ് ഇന്‍സ്പെക്ടര്‍ കെ.കെ. സാജന്‍, സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ റിനീഷ് ഓര്‍ക്കാട്ടേരി, സി.വി. റിജുന്‍ എന്നിവരും ഉണ്ടായിരുന്നു.