ഇരിട്ടി : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മുഴക്കുന്ന് സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മുഴക്കുന്ന് പോലീസ് സ്റ്റേഷൻ പരിധിയിലെ മുഴക്കുന്ന് ഗ്രാമം സ്വദേശിയായ കയമാടൻ ഹൗസിൽ അക്ഷയ് (29) നെയാണ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. പേരാവൂർ ഡിവൈഎസ്പി എം.പി. ആസാദിന്റെയും മുഴക്കുന്ന് പോലിസ് ഇൻസ്‌പെക്ടർ എ.വി. ദിനേശിന്റെയും റിപ്പോർട്ടിന്റെയും അടിസ്ഥനത്തിലാണ് കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് (കാപ്പ) ചുമത്തി അറസ്റ്റ് ചെയ്തത്. മുഴക്കുന്ന്, ആറളം, കുത്തുപറമ്പ പോലീസ് സ്റ്റേഷനുകളിലെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് അക്ഷയ് എന്ന് പോലീസ് പറഞ്ഞു. മുഴക്കുന്ന് എസ്‌ഐ അറസ്റ്റ് ചെയ്ത പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലടച്ചു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മുഴക്കുന്ന് സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മുഴക്കുന്ന് സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു