വഖഫ് സ്വത്തുകള്‍ കയ്യേറ്റം ചെയ്യാൻ മഹല്ല് കമ്മിറ്റികള്‍ അനുവദിക്കരുത്; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആശങ്ക അകറ്റണമെന്ന് കാന്തപുരം

വഖഫ് സ്വത്തുകള്‍ കയ്യേറ്റം ചെയ്യാൻ മഹല്ല് കമ്മിറ്റികള്‍ അനുവദിക്കരുത്; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആശങ്ക അകറ്റണമെന്ന് കാന്തപുരം

കോഴിക്കോട്: രാജ്യത്തെ മുസ്ലിം വിഭാഗം വഖഫ് സ്വത്ത് നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‍ലിയാര്‍ പറഞ്ഞു. വഖഫ് സ്വത്തുക്കൾ കയ്യേറ്റം ചെയ്യാൻ മഹല്ല് കമ്മിറ്റികൾ അനുവദിക്കരുതെന്നും ബില്ലിന്‍റെ അടിസ്ഥാനത്തിൽ വഖഫ് സ്വത്തുക്കൾ നഷ്ടപ്പെടുമെന്ന ആശങ്കയുണ്ടെന്നും എപി അബൂബക്കര്‍ മുസ്‍ലിയാര്‍ പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ആശങ്ക അകറ്റാൻ മുന്നോട്ട് വരണമെന്നും എപി അബൂബക്കര്‍ മുസ്‍ലിയാര്‍ ആവശ്യപ്പെട്ടു