ഇരിട്ടി: മികച്ച സേനവത്തിനുള്ള മുഖ്യമന്ത്രിയുടെ സേനാമെഡൽ വനം മലയാറ്റൂർ ഡിവിഷനിലെ ഇടമലയാർ റെയിഞ്ച് പെരുമൊഴി ഫോറസ്റ്റ് സ്‌റ്റേഷനിലെ ഡെപ്യുട്ടി റെയിഞ്ചർ കെ. ജിജിലിന് ലഭിച്ചു. ഇരിട്ടി പ്രഗതി കരിയർ ഗൈഡൻസിലെ പി എസ് സി കോച്ചിങ് പരിശീലനത്തിന് ശേഷം ഫോറസ്റ്റർ പരീക്ഷയിൽ ഒന്നാം റാങ്കോടെ സർവ്വീസിൽ കയറിയ ജിജിൽ കൊട്ടിയൂർ, കണ്ണവം റെയിഞ്ചുകളിൽ ഫോറസ്റ്ററായും ഡെപ്യൂട്ടി റെയിഞ്ചറായും സേവനം അനുഷ്ടിച്ചിരുന്നു. മലയോര മേഖലയിലെ രൂക്ഷമായ വന്യമൃഗശല്യം തടയുന്നതിലും ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിച്ചതിനുള്ള അംഗീകാരം കൂടിയാണിത്. ആറളം ജനവാസ മേഖലയിൽ നിന്നുള്ള ആനകളെ വനത്തിലേക്ക് തുരത്തുന്നതിനുള്ള ദൗത്വത്തിൽ മുന്നിൽ ഉണ്ടായിരുന്നു. ഇരിട്ടി വിളക്കോട് പാറക്കണ്ടം സ്വദേശിയാണ് ജിജിൽ. ഭാര്യ: സിംഷ. മക്കൾ: നവതേജ്, സമന്യു.
വനം ഡെപ്യൂട്ടി റേഞ്ചർ വിളക്കോട് പാറക്കണ്ടം സ്വദേശി കെ. ജിജിലിന് മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ സേനാ മെഡൽ
വനം ഡെപ്യൂട്ടി റേഞ്ചർ വിളക്കോട് പാറക്കണ്ടം സ്വദേശി കെ. ജിജിലിന് മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ സേനാ മെഡൽ
