മുസ്ലിംലീഗിന്റേത് മാനവികതയുടെ രാഷ്ട്രീയം : എം എം മജീദ്

മുസ്ലിംലീഗിന്റേത് മാനവികതയുടെ രാഷ്ട്രീയം : എം എം മജീദ്





മുസ്ലിം ലീഗ് മാനവികതയുടെ രാഷ്ട്രീയമാണ് ഉയർത്തിപ്പിടിക്കുന്നതെന്നും ജീവകാരുണ്യ പ്രവർത്തന രംഗത്തും മാനവിക മൂല്യങ്ങൾക്ക് ഏറെ പരിഗണന നൽകിയും ആണ് മുസ്ലിം ലീഗ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതെന്നും മുസ്ലിം ലീഗ് പേരാവൂർ  നിയോജകമണ്ഡലം പ്രസിഡൻറ് എംഎം മജീദ് പറഞ്ഞു.

ഇരട്ടി ടൗൺ കമ്മിറ്റി സംഘടിപ്പിച്ച ഓണക്കിറ്റ് വിതരണ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇരിട്ടി ടൗൺ പ്രസിഡൻ്റ്  തറാൽ ഈസ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി എൻ കെ ഷറഫുദ്ദീൻ സ്വാഗതം പറഞ്ഞു.
സി അബ്ദുല്ല,എം കെ മുഹമ്മദ് വിളക്കോട് , വി.കെ മുസ്തഫ ഹാജി , റഹിയാനത്ത് സുബി , സമീർ പുന്നാട് , പി.കെ ബൽക്കീസ് , പി ബാലൻ ,  കെ പി  ജാസിർ, മുസ്തഫ ചോലയിൽ , തറാൽ ഹംസ ഹാജി , എൻ .കെ സകരിയ , സി.കെ സാദിഖ് , പി.വി അൻവർ , ഫിറോസ് മുരിക്കഞ്ചേരി , അബ്ദുറഹിമാൻ ചാല , ജുമൈല പാറയിൽ പ്രസംഗിച്ചു.
ഇരിട്ടി മേഖലയിലെ മുന്നൂറോളം കുടുംബാംഗങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.