ഇരിട്ടി ഉപജില്ല കലോത്സവത്തിൻ്റെ ഭാഗമായി കലവറ നിറക്കൽ നടത്തി
തൊണ്ടി: നവംബർ 1 മുതൽ 6 വരെ പാലാ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന ഇരിട്ടി ഉപജില്ല കലോത്സവത്തിലേക്ക് ഭക്ഷണമൊരുക്കുന്നതിന്റെ ഭാഗമായുള്ള വിഭവസമാഹരണത്തിന്റെ പേരാവൂർ പഞ്ചായത്ത് തല ഉദ്ഘാടനം സെന്റ് ജോൺസ് യു.പി സ്കൂൾ തൊണ്ടിയിൽ നടന്നു. പേരാവൂർ പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ രാജു ജോസഫ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ മാത്യു ജോസഫ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മെഹബുത്ത്, അധ്യാപകരായ ഷൈൻ, ആൽബിൻ മനോജ് എന്നിവർ സംസാരിച്ചു.
.jpg)
