വയറുവേദനയെന്ന് 16 കാരി, ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ ഗര്‍ഭിണി, സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസ്

വയറുവേദനയെന്ന് 16 കാരി, ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ ഗര്‍ഭിണി, സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസ്



കാസര്‍ഗോഡ്: പതിനാറുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ഥിക്കെതിരെ കേസ്.പ്ലസ് വണ്ണിന് പഠിക്കുന്ന പെണ്‍കുട്ടിയാണ് ഗര്‍ഭം ധരിച്ചത്.ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന പെണ്‍കുട്ടി അവധിക്ക് വീട്ടില്‍ എത്തിയപ്പോഴാണ് കടുത്ത വയറുവേദന ഉണ്ടെന്ന് വീട്ടുകാരോട് പറഞ്ഞത്.

ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ ഗര്‍ഭിണിയാണെന്ന് കണ്ടത്തി. ഡോക്ടര്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചു. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന യുവാവിനെതിരെ പോക്‌സോ നിയമ പ്രകാരമാണ് കേസെടുത്തത്.

കേസെടുത്തതോടെ യുവാവ് ഒളിവില്‍ പോയി.പീഡനം നടന്നത് കാസര്‍ഗോഡ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് അവിടേയ്‌ക്ക് കൈമാറി.