തിരുവനന്തപുരം നേമം സ്വദേശി പാർവ്വതി ജെ.ആർ ആണ് പരാതിയുമായി പോലീസിനെ സമീപിച്ചത്

തെരുവ് നായയെ അടിച്ചുകൊന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ; മുഴക്കുന്ന് പോലീസ് കേസെടുത്തു




ഇരിട്ടി:മുഴക്കുന്ന് പഞ്ചായത്തിലെ അയ്യപ്പൻകാവിൽ അക്രമകാരിയായ തെരുവുനായയെ ജനക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിൽ പോലീസ് കേസെടുത്തു. മുഴക്കുന്ന് പോലീസാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത്. സമൂഹമാധ്യമങ്ങളിൽ ഈ അതിക്രമത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.തിരുവനന്തപുരം നേമം സർവ്വോദയം റോഡിലെ താമസക്കാരിയായ പാർവ്വതി ജെ.ആർ ആണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.


പോലിസിന് ഇ-മെയിലിൽ ലഭിച്ച പരാതിയിൽ പേരാവൂർ ഡിവൈ.എസ്.പി.യുടെ നിർദേശപ്രകാരം മുഴക്കുന്ന് പോലീസ് അന്വേഷണം നടത്തി. 

പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ പ്രതികളെക്കുറിച്ചുള്ള സൂചനകൾ ഒന്നും ലഭിച്ചില്ല. തെരുവുനായ ജനങ്ങളെ ആക്രമിച്ചിരുന്നു. മൂന്ന് പേർക്ക് കടിയേൽക്കുകയും ചെയ്തിരുന്നു.തുടർന്നായിരുന്നു നായയെ തല്ലിക്കൊന്നത്. ഇത് ആരോ രഹസ്യമായി മൊബൈലിൽ പകർത്തി. ഈ ദൃശ്യം പിന്നീട് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുയും ചെയ്തു. ഇതാണ്  പരാതിയിലേക്ക് നയിച്ചത്.