നാടിന്റെ അഭിമാനമായി ഷഹാന ഷെറി
കാക്കയങ്ങാട് : പെരിന്തൽമണ്ണ അൽ ഷിഫ കോളേജിൽ നിന്നും ഏറ്റവും ഉയർന്ന മാർക്ക് നേടി അക്കാദമിക് ടോപ്പർ ആയി ബി ഫാം (ഫാർമസിസ്റ്റ് ) കോഴ്സ് പൂർത്തീകരിച്ചിരിക്കുകയാണ് കാക്കയങ്ങാട് സ്വദേശിയും ഷാഫി, ശരീഫ ദമ്പതികളുടെ മൂത്ത മകളുമായ ഷഹാന ഷെറി.
ഉയർന്ന മാർക്കിന് പുറമെ കോളേജിലെ 𝗕𝗲𝘀𝘁 𝗢𝘂𝘁 𝗴𝗼𝗶𝗻𝗴 𝗦𝘁𝘂𝗱𝗲𝗻𝘁 ആയും ഷഹാന മാറി.
കോളേജിലും വിവിധ സംസ്ഥാനങ്ങളിലുമായി നടന്ന പരിപാടികളിൽ കോളേജിനെ പ്രതിനിധീകരിച്ചാണ് ഈ നേട്ടം കൈവരിച്ചത്.
