
നാദാപുരം: സംസ്ഥാന പാതയില്‍ ഗതാഗതം തടസപ്പെടുത്തി പടക്കം പൊട്ടിച്ച് വിവാഹ സംഘത്തിന്റെ ആഘോഷം. നാദാപുരം – തലശ്ശേരി സംസ്ഥാന പാതയില്‍ പേരോട് ടൗണില്‍ ഞായറാഴ്ച്ച രാത്രിയിലാണ് ഒരു കൂട്ടം യുവാക്കള്‍ ഗതാഗതം തടസപ്പെടുത്തി പടക്കങ്ങള്‍ റോഡില്‍ നിരത്തി വച്ച് പൊട്ടിച്ചത്.
അര മണിക്കൂറിലേറെ സമയം റോഡില്‍ ഗതാഗതം തടസപ്പെട്ടു.സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
വാഹനങ്ങള്‍ക്കിടയില്‍ പടക്കങ്ങള്‍ വന്ന് വീണ് പൊട്ടിച്ചിതറുന്ന ദൃശ്യങ്ങള്‍ കാണാം. കോറോത്ത് മൊയ്തു എന്നയാളുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ വധുവിന്റെ സംഘമാണ് അപകടകരമായ ആഘോഷം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
സംഭവത്തില്‍ കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കെതിരെ നാദാപുരം പോലീസ് കേസ് എടുത്തു.
