നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്.


നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്.



കല്‍പ്പറ്റ :കല്‍പ്പറ്റ ഫാത്തിമ ഹോസ്പിറ്റലിന് സമീപം നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. കാര്യമ്പാടി മുത്തുമ്മ നിഹാസ് (19), ബത്തേരി ആവിക്കാട്ടില്‍ ഫാസില്‍ (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും ഫാത്തിമ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന.