പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കാ​മു​കി; വീ​ട്ടു​കാ​ർ പ്ര​ണ​യ​ബ​ന്ധം എ​തി​ർ​ത്തു; പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ ക​മി​താ​ക്ക​ളു​ടെ ആ​ത്മ​ഹ​ത്യാ​ശ്ര​മം; പി​ന്നാ​ലെ അ​റ​സ്റ്റ്

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കാ​മു​കി; വീ​ട്ടു​കാ​ർ പ്ര​ണ​യ​ബ​ന്ധം എ​തി​ർ​ത്തു; പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ ക​മി​താ​ക്ക​ളു​ടെ ആ​ത്മ​ഹ​ത്യാ​ശ്ര​മം; പി​ന്നാ​ലെ അ​റ​സ്റ്റ്



വി​വാ​ഹ​ത്തി​ന് വീ​ട്ടു​കാ​ർ എ​തി​ർ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ ആ​ത്മ​ഹ​ത്യാ ഭാ​ഷ​ണി മു​ഴ​ക്കി ക​മി​താ​ക്ക​ൾ. ശ​രീ​ര​ത്ത് ഡീ​സ​ൽ ഒ​ഴി​ച്ച ശേ​ഷം സ്റ്റേ​ഷ​നു മു​ന്നി​ൽ ഇ​രു​ന്ന് ഇ​രു​വ​രും ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കു​ക​യാ​യി​രു​ന്നു. ഒ​റാ​യ് കോ​ട്‌​വാ​ലി പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ലാ​ണ് നാ​ട​കീ​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്. ജ​ലൗ​ണി​ലെ ഒ​റാ​യ് മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന യു​വാ​വും യു​വ​തി​യും ദീ​ർ​ഘ​നാ​ളാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഇ​വ​ർ വി​വാ​ഹം ക​ഴി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചെ​ങ്കി​ലും ഇ​രു കു​ടും​ബ​ങ്ങ​ളും ഇ​തി​ന് സ​മ്മ​തി​ച്ചി​ല്ല. അ​തോ​ടെ​യാ​ണ് കാ​ര്യ​ങ്ങ​ൾ വ​ഷ​ളാ​യ​ത്.

സം​ഭ​വ സ്ഥ​ല​ത്തേ​ക്ക് ഉ​ട​ൻ ത​ന്നെ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​റും മ​റ്റ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും എ​ത്തി, സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മാ​ക്കാ​ൻ ശ്ര​മി​ച്ചു. ഏ​റെ നേ​ര​ത്തെ അ​നു​ന​യ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ, ക​മി​താ​ക്ക​ളു​ടെ കൈ​വ​ശ​മി​രു​ന്ന തീ​പ്പെ​ട്ടി പി​ടി​ച്ചെ​ടു​ത്ത പോ​ലീ​സ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പെ​ൺ​കു​ട്ടി​ക്ക് വി​വാ​ഹ​ത്തി​നു​ള്ള പ്രാ​യം ആ​യി​ട്ടി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ കേ​സ് നി​യ​മ ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങി​യെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ൾ.