ആറ് വയസുള്ള മകനെ 27 കാരിയായ അമ്മയും കാമുകനും ബക്കറ്റിൽ മുക്കിക്കൊന്നു, മരണം ഉറപ്പക്കാൻ തറയിലടിച്ചു; യുവതി പിടിയിൽ
പൂനെ: കാമുകനൊപ്പം ജീവിക്കാൻ 6 വയസുള്ള മകനെ കൊലപ്പെത്തി യുവതി. പൂനെ ജില്ലയിലെ ഖേഡിൽ താമസിക്കുന്ന 27 കാരിയായ ബാസിരൻ മെഹബൂബ് ഷെയ്ക്ക് ആണ് കാമുകനുമായി ചേർന്ന് മകനെ ബക്കറ്റിൽ മുക്കിക്കൊലപ്പെടുത്തിയത്. മരണം ഉറപ്പിക്കാൻ കുട്ടിയെ തറയിൽ അടിച്ചു. ഏപ്രിൽ 4 ന് രാത്രി 11.30 ഓടെയാണ് ക്രൂര കൊലപാതകം നടന്നത്. സംഭവത്തിൽ യുവതിയേയും കാമുകനായ റാം വിനായക് കജേവാദിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മരണം ഹൃദയാഘാതം മൂലമാണെന്ന് വരുത്തി തീർക്കാൻ അമ്മയും കാമുകനും ശ്രമിച്ചെന്ന് പൊലീസ് പഞ്ഞു.</p><p>27കാരിയായ ബാസിരൻ കുറച്ച് വർഷങ്ങളായി ഭർത്താവായ മഹ്ബൂബിൽ നിന്ന് വേർപിരിഞ്ഞ് കഴിയുകയായിരുന്നു. മഹ്ബൂബിനും യുവതിക്കും മൂന്ന് കുട്ടികളുണ്ടായിരുന്നു. അവരിൽ രണ്ടുപേർ പിതാവിനൊപ്പം ആറ് വയസുകാരൻ ആവേസ് അമ്മയുടെ സംരക്ഷണയിലുമായിരുന്നു. ഇതിനിടെയിലാണ് യുവതി റാം വിനായകുമായി അടുപ്പത്തിലാകുന്നത്. മകൻ തങ്ങളുടെ ബന്ധത്തിന് തടസമാകുമെന്ന് കരുതിയാണ് യുവതി കാമുകൊപ്പം ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. പിന്നീട് ഏപ്രിൽ നാലിന് ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ യുവതിയും കാമുകനും ചേർന്ന് തല വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി. പിന്നീട് മരണം ഉറപ്പിക്കാനായി കുട്ടിയെ നിലത്തടിക്കുകയും ചെയ്തു.</p><p>രാവിലെ ബാസിരൻ മകന്‍റെ മൃതദേഹം കുടുംബ വീട്ടിലേക്ക് കൊണ്ടുപോയി. ഹൃദായാഘാതം മൂലം കുട്ടി മരിച്ചെന്നാണ് യുവതി വീട്ടുകാരോട് പറഞ്ഞത്. ആദ്യം യുവതി പറഞ്ഞത് വിശ്വസിച്ച കുടുംബം കുട്ടിയെ സംസ്കരിക്കാനായി തയ്യാറെടുത്തു. എന്നാൽ മൃതദേഹം കുളിപ്പിക്കുന്നതിനിടെ കുട്ടിയുടെ ശരീരത്തിൽ മദ്ദനമേറ്റ പാടുകൾ കണ്ടു. സംശയം തോന്നിയ കുടുംബം വിവരം പൊലീസിനെ അറിയിച്ചു. തുടർന്ന് പൊലീസെത്തി കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിലാണ് കുട്ടിയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമായത്. തുടർന്ന് പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. യുവതിയെ അറസ്റ്റ് ചെയ്തതായും ഒളിവിലുള്ള കാമുകനായി അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു