നാദാപുരത്ത് പുളിയാവ് പുഴയിൽ ഒരു കുടുംബത്തിലെ 3 പേർ മുങ്ങിമരിച്ചു; കയത്തിൽപെട്ട കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേ അപകടം

നാദാപുരത്ത് പുളിയാവ് പുഴയിൽ ഒരു കുടുംബത്തിലെ 3 പേർ മുങ്ങിമരിച്ചു; കയത്തിൽപെട്ട കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേ അപകടം

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് പുഴയിൽ 3 പേർ മുങ്ങി മരിച്ചു. നാദാപുരത്ത് പുളിയാവ് പുഴയിലാണ് അപകടം നടന്നത്. അരീക്കുണ്ട് സ്വദേശികളായ അൻസാറും ഭാര്യയും കുട്ടിയുമാണ് മുങ്ങിമരിച്ചത്. തുണി അലക്കാൻ പോയതായിരുന്നു ഇവർ. ഇതിനിടെ കുട്ടി കയത്തിൽപെട്ടു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേ അൻസാറും ഭാര്യയും മുങ്ങുകയായിരുന്നു