വർഷങ്ങൾക്ക് മുമ്പ് അണലിയുടെ കടിയേറ്റു; ഇതോടെ തലയിൽ രക്തം കട്ടപിടിച്ചു; മാരകമായ സ്ട്രോക്ക് ബാധിച്ച് ചികിത്സയിലായിരുന്ന 60-കാരൻ ഒടുവിൽ മരണത്തിന് കീഴടങ്ങി

കായംകുളം: പന്ത്രണ്ട് വർഷം മുമ്പ് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ ഒടുവിൽ മരണത്തിന് കീഴടങ്ങി. ചേരാവള്ളി പെരുമുഖത്ത് വടക്കതിൽ ജയിംസ് (60 )ആണ് മരിച്ചത്. ഇദ്ദേഹത്തിനെ വർഷങ്ങൾക്ക് മുൻപ് വീടിന്റെ മുറ്റത്ത് വെച്ചാണ് അണലി കടിച്ചത്.
അതിനെ തുടർന്ന് മാരകമായ ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകുകയും സ്ട്രോക്ക് വരികയും ചെയ്തു. തലയിൽ രക്തം കട്ടപിടിച്ചതിനാൽ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ദീർഘനാളായി അബോധാവസ്ഥയിലായിരുന്നു
